സ്വന്തം ലേഖകന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്‌ളാസ് മുറിയില്‍ പാമ്പുകടിയ...
സ്വന്തം ലേഖകന്‍
ബത്തേരി: വയനാട് ബത്തേരിയില്‍ സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്‌ളാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ മരണത്തിന് ആശുപത്രികളുടെ അനാസ്ഥയും കാരണമായെന്ന് ആക്ഷേപം.
ഷഹ്ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയാണ് ബത്തേരി താലൂക്ക് ആശുപത്രിയലെ ഡോക്ടര്‍മാര്‍ വരുത്തിയത്. ഗുരുതര നിലയിലായ കുട്ടിയുമായി രക്ഷിതാക്കള്‍ നാല് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ആന്റി വെനം കൊടുത്തില്ല.
ഈ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേ വഴിമദ്ധ്യേ ആരോഗ്യനില വഷളായി കുഞ്ഞ് മരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു.
കാറുണ്ടായിരുന്നിട്ടും പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച അദ്ധ്യാപകന്‍ ഷജിലിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തനിക്ക് പാമ്പുകടിയേറ്റെന്നു കുഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇയാള്‍ വിസമ്മതിച്ചു. രക്ഷിതാക്കള്‍ എത്തി കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലായിരുന്നു അദ്ധ്യാപകന്‍.
സഹ അദ്ധ്യാപിക കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഷജില്‍ അവരോടു തെട്ടിക്കയറിയെന്നും കുട്ടികള്‍ പറയുന്നു. വൈകി രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇതിനകം ശരീരമാകെ വിഷം വ്യാപിക്കുകയും നീലനിറമാവുകയും ചെയ്തിരുന്നു. ഇതിനു തുടര്‍ച്ചയായി ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഷജില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര പറഞ്ഞു.
കുഞ്ഞു മരിച്ച സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂള്‍ വളഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാര്‍
എത്തിയതോടെ ഓഫീസ് റൂം പൂട്ടി അധ്യാപകര്‍ അകത്തുതന്നെ ഇരിക്കുകയായിരുന്നു. ഓഫീസ് റൂമിലെ പൂട്ട് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്താണ് നാട്ടുകാര്‍ സ്‌കൂളില്‍ പ്രവേശിച്ചത്. ഇതിനിടെ കുറ്റക്കാരനായ അധ്യാപകന്‍ സ്ഥലത്തുനിന്നു മുങ്ങുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് എത്തിയാണ് അദ്ധ്യാപകര്‍ക്ക് അടികിട്ടാതെ കാത്തത്.
ക്‌ളാസ് മുറിയിലെ ചുമരിലെ ഇതിലെ മാളത്തില്‍ നിന്നാണ് കുഞ്ഞിനെ പാമ്പ് കടിച്ചത്. കുഞ്ഞിന്റെ കാല്‍ മാളത്തില്‍ കുടുങ്ങുകയും പാമ്പ് കടിക്കുകയുമായിരുന്നു. പാമ്പ് കടിച്ച പാട് കുഞ്ഞിന്റെ കാലിലുണ്ടായിരുന്നു. തന്നെ പാമ്പ് കടിച്ചു എന്ന് കുഞ്ഞു പറയുകയും പിന്നീട് കുഞ്ഞിന്റെ ശരീരത്തില്‍ നിറം മാറുകയും കുഞ്ഞിന് വിറയിലുണ്ടാവുകയും ചെയ്തു.
Keyword: Shahala Sherien, Batheri, Scholl Girl
COMMENTS