സുല്‍ത്താന്‍ ബത്തേരി : ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി ക്‌ളാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍, ബത്തേരി സര്‍വ്വജന സ്‌കൂളില...
സുല്‍ത്താന്‍ ബത്തേരി : ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി ക്‌ളാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍, ബത്തേരി സര്‍വ്വജന സ്‌കൂളിലെ മുഴുവന്‍ അദ്ധ്യാപകരെയും സ്ഥലം മാറ്റാനും പാമ്പുകടിയേറ്റ ക്‌ളാസ് മുറിയുള്ള കെട്ടിടം പൊളിച്ചു പുതിയതു നിര്‍മിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗമാണ് തീരുമാനമെടുത്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ഡോ. ഐസക് മത്തായി നൂറനാല്‍ അനുവദിച്ച ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയത്തിലെ അറ്റകുറ്റ പണികള്‍ നടത്തുന്നത്.
സ്‌കൂളിനായി വിദ്യാഭ്യാസമന്ത്രി അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നഗരസഭാ എന്‍ജിനീയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തിങ്കളാഴ്ച ചീഫ് എന്‍ജിനീയര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും കൈമാറും.
സ്‌കൂളിലെ യു.പി. വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ക്‌ളാസ് ചൊവ്വാഴ്ച ആരംഭിക്കും.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകരുതെന്നും വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം നിര്‍ദേശിച്ചു. ഷഹലയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃര്‍ക്കെതിരേ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയേയും അച്ഛനുനേയും ഭീഷണിപ്പെടുത്തിയെന്നും പരാതി വന്നിട്ടുണ്ട്.
ബാലാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ക്ക് മൊഴി നല്‍കിയതിന്റെ പേരിലും വാര്‍ത്താമാദ്ധ്യമങ്ങളോട് പ്രതികരിച്ചതിനും ഇവര്‍ക്കു ഭീഷണിയുണ്ട്.
പുതിയ കെട്ടിടം പണി തീരുന്നതുവരെ യുപി വിഭാഗം ഓഡിറ്റോറിയത്തിലേക്കു മാറ്റും. ഓഡിറ്റോറിയം ടൈല്‍സ് പാകി വൃത്തിയാക്കുന്ന ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും.
Keywords: Shahala, Sarvajana School, Sneke Bite
COMMENTS