സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം സുപ്രീം കോടതി തന്നെ വിശാലബെഞ്ചിനു വിട്ടിരിക്കെ, തത്കാലം യുവതി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം സുപ്രീം കോടതി തന്നെ വിശാലബെഞ്ചിനു വിട്ടിരിക്കെ, തത്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
യുവതികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിട്ടില്ലെങ്കിലും ആ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ യുവതികളെ പ്രവേശിപ്പിച്ചില്ലെങ്കിലും കാര്യമായ പ്രശ്‌നമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അഡ്വക്കേറ്റ് ജനറല്‍ ഇന്നു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ ജയകുമാറും കൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നുണ്ട്.
ഇതാണ് നിലപാടെങ്കിലും സര്‍ക്കാരിന് ഈ വിഷയം ഒരു കീറാമുട്ടി തന്നെയാണ്. ശബരിമല ദര്‍ശനത്തിന് 36 യുവതികള്‍ കേരള പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വഴി അപേക്ഷിച്ചിരിക്കുകയാണ്. പഴയ വിധി നിലനില്‍ക്കുന്നതിനാല്‍ ഇവരെ കയറ്റിവിടാതിരിക്കാനാവില്ല. കടത്തിവിട്ടാല്‍ എന്തു വിലകൊടുത്തും തടയുമെന്നു സംഘപരിവാര്‍ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, വീണ്ടും ശബരിമല സംഘര്‍ഷഭരിതമാവാന്‍ സാദ്ധ്യതയുമുണ്ട്.
യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ശബരിമല വിഷയത്തിന്റെ ബാക്കിപത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെന്നു സിപിഎം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ അടിവരയിട്ടു പറയുന്നുണ്ട്. ആ നിലയ്ക്ക്, നിയമസഭാ തിരഞ്ഞെടുപ്പിലേക്കു അധികം ദൂരമില്ലെന്നിരിക്കെ, സാഹസത്തിനു മുതിരേണ്ടെന്നാണ് നിയമോപദേശത്തിന്റെ സാരം.
Keywords: Lord Ayyappa, Sabarimala, Women Entry, Supreme Court
COMMENTS