തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാലത്ത് ഇതുവരെ 36 സ്ത്രീകള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി...
തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാലത്ത് ഇതുവരെ 36 സ്ത്രീകള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി ഈ വിഷയത്തില്‍ തീരുമാനം ഏഴംഗ വിശാല ബെഞ്ചിനു വിട്ടതിനു പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്. വിധി വരുന്നതിനു മുന്‍പു തന്നെയാണ് യുവതികള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
അതേസമയം സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യാത്തതിനാല്‍ യുവതികള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാണ്. സുപ്രീംകോടതിയുടെ വിധി വന്നതിനു ശേഷം കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ അറിവോടെ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും ഈ വര്‍ഷവും ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മല കയറാനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Sabarimala, Ladies, Book, Police

COMMENTS