ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ചു നല്‍കിയ ഹര്‍ജികള്‍ തള്ളിയ വിധിക്കെതിരെ നല്‍കിയിരുന്ന പുന:പരിശോധനാ ഹര്‍ജികളും സുപ...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ചു നല്‍കിയ ഹര്‍ജികള്‍ തള്ളിയ വിധിക്കെതിരെ നല്‍കിയിരുന്ന പുന:പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. റഫാല്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നായിരുന്നു നേരത്തെ കോടതി കണ്ടെത്തിയത്.
2018 ഡിസംബര്‍ 14 ന് അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പുന:പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അതും ഇപ്പോള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. ഈ വിധി നരേന്ദ്രമോഡി സര്‍ക്കാരിന് വലിയ രാഷ്ട്രീയ വിജയമാണ് നേടിക്കൊടുത്തിരിക്കുന്നത്.
Keywords: Rafale, Supreme court, Chief justice

COMMENTS