കൊച്ചി: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ ഹൈക്കോടതിയുടെ അനുമതി. സ്വകാര്യ വാഹനങ്ങള്‍ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം നിലയ്ക്കലില...
നിലയ്ക്കലിനും പമ്പയ്ക്കു മിടയില്‍ റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്നും ദര്‍ശനം കഴിഞ്ഞിറങ്ങുന്ന തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് തിരികെ പമ്പയിലേക്ക് കൊണ്ടുപോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
12 സീറ്റു വരെയുള്ള വാഹനങ്ങള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരും അനുകൂല നിലപാടാണ് എടുത്തത്.
ഇരുചക്ര വാഹനങ്ങള്‍ക്കു കൂടി അനുമതി നല്‍കുന്ന കാര്യം ഹര്‍ജിക്കാരുമായി കൂടിയാലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് കോടതി അറിയിച്ചു.
COMMENTS