ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേസില്‍ വിധി ...
ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേസില്‍ വിധി ഉടന്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
അയോദ്ധ്യ കേസിലെ വിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണകോണിലൂടെ നോക്കിക്കാണരുതെന്നും രാജ്യത്ത് മതസൗഹാര്‍ദ്ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും ഈ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ 17ന് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പായി ഈ കേസിലെ വിധി വരുമെന്നാണ് സൂചന. അതിനു മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
Keywords: Prime minister, Ayodhya case, Supreme court

COMMENTS