ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ...
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത്. വിദ്യാര്‍ത്ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്നും സര്‍ക്കാരും പൊലീസും ഇത് തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ പൊലീസ് തെറ്റായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ലെന്നും യു.എ.പി.എയെ സി.പി.എം എന്നും എതിര്‍ത്തിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയിലെ തന്നെ സീതാറാം യെച്ചൂരിയുള്‍പ്പടെ മറ്റു പല നേതാക്കളും അലന്‍, താഹ എന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അതിനാല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും ഭാഷ്യം. കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
Keywords: CPM, Prakash Karat, UAPA, Students, Police, Government

COMMENTS