സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചി സിപിഎം അംഗങ്ങളായ യുവാക്കളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ കര്‍ശന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചി സിപിഎം അംഗങ്ങളായ യുവാക്കളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ കര്‍ശനനിലപാടുമായി പൊലീസ്. യുവാക്കള്‍ നഗരത്തിലെ മാവോയിസ്റ്റുകളായിരുന്നുവെന്ന് അടിവരയിട്ട് പൊലീസ്.
യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.സംഭവത്തെ ന്യായീകരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനനര്‍ വിജയരാഘവന്‍ ഉള്‍പ്പെടെ പാടുപെടുന്ന വേളയിലാണ് പൊലീസ് കര്‍ക്കശ നിലപാടുമായി രംഗത്തെത്തിയത്. ഇതേസമയം, യുഎപിഎ ചുമത്തിയതു പുനപ്പരിശോധിക്കാനാവുമോ എന്നു പരിശോധിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു യുവാക്കളെ അറസ്റ്റുചെയ്തത്. കുറച്ചു നാളുകളായി ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നു. കാട്ടില്‍ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല ഇവര്‍. മാവോയിസ്റ്റ് പ്രവര്‍ത്തനം നഗരത്തില്‍ നടത്തി ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവരെന്നു പൊലീസ് പറയുന്നു.കാട്ടിലെ മാവോയിസ്റ്റുകളുടെ നാട്ടിലെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് പിടിക്കപ്പെടുന്നതിനു മുന്‍പ് ഓടി രക്ഷപ്പെട്ട മൂന്നാമന്‍ കോഴിക്കോട് സ്വദേശിയാണ്. ഇയാളെക്കുറിച്ച് വ്യക്തമായ വിവരംമുണ്ട്.
ഇവരെ കൂടാതെ ചിലരും നിരീക്ഷണത്തിലാണെന്നും പൊലീസ് വെളിപ്പെടുത്തി.
ഇതേസമയം, ഈ വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഇതിന് ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. തെളിവുകള്‍ ശേഖരിച്ച് വിശദ അന്വേഷണം നടത്തിയ ശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി പറഞ്ഞു.ഇതേസമയം, വിഷയം രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപി രംഗത്തെത്തുകയും ചെയ്തു. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചിരിക്കുകയാണ് ബി.ജെ.പി.
മാവോയിസ്റ്റുകളെ അനുകൂലിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുന്നതും അങ്ങേയറ്റം അപകടകരമാണെന്നാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. മാവോവാദികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും അവരുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നതും മാവോയിസത്തെ മഹത്വവത്കരിക്കുന്നതും മാവോവാദം പോലെ തന്നെ രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത് യു.എ.പി.എ ചുമത്തിയത് ശരിയായ നടപടി തന്നെയാണ്. മാവോവാദികള്‍ ഐസിനെയും അല്‍ ഖ്വയിദയെയും പോലെ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരാണെന്നും എം.ടി രമേശ് പറഞ്ഞു.
Keywords: Kerala Police, Maoists, Arrest, Crime
COMMENTS