അലന്‍ ശുഹൈബിനെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോള്‍ മകനെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ. നടി സജിതാ മഠത്തിലിന്റെ സഹോദരീപുത്രനാണ് അലന്‍...
അലന്‍ ശുഹൈബിനെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോള്‍ മകനെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മ. നടി സജിതാ മഠത്തിലിന്റെ സഹോദരീപുത്രനാണ് അലന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ശുഹൈബ്, താഹ ഫസല്‍ ഏന്നീ യൂവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കണ്ടെത്തി യുഎപിഎ ചുമത്തിയ പൊലീസ് നടപടി സര്‍ക്കാരിനു കീറാമുട്ടിയായി മാറുന്നു.
ഇരുവരും സിപിഎമ്മിന്റെയും ഡി വൈ എഫ് ഐയുടെയും പ്രവര്‍ത്തകരാണ്. സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്വന്തം പൊലീസ് തന്നെ യുഎപിഎ ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അകത്തിട്ടതോടെ ആകെ വിഷമവൃത്തത്തിലായിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും.പൊലീസിനെതിരെ പ്രമേയം പാസ്സാക്കിയിരിക്കുകയാണ് സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി. ഇരുവര്‍ക്കുമെതിരേ യു.എ.പി.എ ചുമത്തിയത് ധൃതിപിടിച്ചാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചാല്‍ യു.എ.പി.എ ചുമത്താനാകില്ല.
ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പൊലീസ് നടപടി. യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണ് നടന്നിരിക്കുന്നത്.
പൊലീസ് നടപടി പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഉടനെ പൊലീസ് ധൃതിപിടിച്ച് ഇവര്‍ക്കുമേല്‍ യു.എ.പി.എ ചുമത്തുകയായിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്നതിന് അനുവദിക്കുന്നതാണ് യു.എ.പി.എ. ഈ നിയമത്തിന്റെ ദുരുപയോഗമാണ് നടന്നിരിക്കുന്നത്, പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Keywords: Police, Maoists, CPM, UAPA, Crime
COMMENTS