കൊച്ചി: അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയു...
കൊച്ചി: അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളുടെ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ പരാതിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
നിബന്ധനകളോടെയാണ് ഹൈക്കോടതി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതില്‍ അന്വേഷണം വേണം, പൊലീസുകാര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം, ഏറ്റുമുട്ടലിനുണ്ടായ സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കണം, ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ നിബന്ധനകളാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
Keywords: Highcourt, Mavoist, Deadbody

COMMENTS