മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി അധികാരത്തിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു...
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി അധികാരത്തിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ 169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയുടെ ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്.
അതേസമയം സമ്മേളനം നടപടിക്രമമായല്ല വിളിച്ചുചേര്‍ത്തതെന്നാരോപിച്ച് ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. സഭ ആരംഭിച്ചപ്പോള്‍ വന്ദേമാതരം ആലപിച്ചില്ലെന്നും സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താറില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇത് സഭയില്‍ ബഹളത്തിന് വഴിവച്ചു.
Keywords: Maharashtra, Government, Assembly, Trust vote

COMMENTS