മുംബയ്: മഹാരാഷ്ട്രയില്‍ പാതിരാ നാടകത്തിലൂടെ അട്ടിമറി നടത്തി സര്‍ക്കാര്‍ രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന, കോണ...
മുംബയ്: മഹാരാഷ്ട്രയില്‍ പാതിരാ നാടകത്തിലൂടെ അട്ടിമറി നടത്തി സര്‍ക്കാര്‍ രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചു.
വെളുപ്പിന് 5.45ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും രാവിലെ എട്ടിന് സത്യപ്രതിജ്ഞ നടത്തുകയുമായിരുന്നു. ഇതിനു കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും കുടപിടിച്ചെന്നാണ് എതിര്‍ കക്ഷികളുടെ വാദം.
റിട്ട് ഹര്‍ജിയില്‍ ഇന്നു തന്നെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഏകപക്ഷീയവും ദുരുദ്ദേശപരവുമാണ് ഗവര്‍ണറുടെ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, തുടര്‍ച്ചയായ ചര്‍ച്ചകളില്‍ മനം മടുത്താണ് ബിജെപിക്കൊപ്പം പോയതെന്നാണ് എന്‍സിപി വിമതന്‍ അജിത് പവാറിന്റെ വാദം.
ഇതിനിടെ, അജിത്തിനൊപ്പം പോയവരില്‍ ഏഴ് എംഎല്‍എമാര്‍ തിരിച്ചു പവാര്‍ പക്ഷത്തെത്തിയതായി സൂചനയുണ്ട്. ഡല്‍ഹിലേക്കു ബിജെപി മാറ്റാനിരുന്നവരെയാണ് പവാര്‍ പക്ഷം പിടിച്ചത്.
എന്‍സിപിയുടെ നിയമസഭാ കക്ഷിയോഗം മുംബയില്‍ തുടരുകയാണ്. ആകെയുള്ള 54ല്‍ 42 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. അജിത് പവാര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ വന്നിട്ടില്ല.
Keywords: NCP, BJP, Maharashtra, Supreme Court
COMMENTS