മുംബയ്: മഹാരാഷ്ട്ര രാഷ്ട്രീയം ആദ്യം കലങ്ങിമറിഞ്ഞിരിക്കെ വിവിധ കക്ഷികള്‍ അവരുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റുന്നു. എംഎല്‍എമാര...
മുംബയ്: മഹാരാഷ്ട്ര രാഷ്ട്രീയം ആദ്യം കലങ്ങിമറിഞ്ഞിരിക്കെ വിവിധ കക്ഷികള്‍ അവരുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റുന്നു. എംഎല്‍എമാരെ പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
കോണ്‍ഗ്രസ് അംഗങ്ങളെ ഉടന്‍ തന്നെ റിസോര്‍ട്ടിലേക്കു മാറ്റുമെന്ന് എന്നാണ് സൂചന. എന്‍ സി പിയിലെ ഒന്‍പതു വിമതന്‍മാരെ ഡല്‍ഹിയിലേക്ക് മാറ്റാനാണ് ബിജെപിയുടെ ആലോചന. എന്നാല്‍ എന്‍സിപിയുടെ 13 എംഎല്‍എമാര്‍ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.
എംഎല്‍എമാരെ ബിജെപി റാഞ്ചിക്കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിനൊപ്പം തന്നെ സംയുക്തമായി സുപ്രീം കോതിയെ സമീപിക്കണമെന്ന നിലപാടാണ് ശിവസേനയോടും എന്‍സിപിയോടും കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പില്‍ ദേവേന്ദ്ര ഫട്‌നാവിസിനെ പരാജയപ്പെടുത്താനാണ് എതിര്‍പക്ഷത്തന്റെ നീക്കം. എന്നാല്‍ പണം വാരിയെറിഞ്ഞ് എംഎല്‍എമാരെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ മറുകണ്ടം ചാടിയ അജിത്ത് പവാറിന്റെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. എന്‍സിപി പ്രവര്‍ത്തകര്‍ ഒരിക്കലും ബിജെപി പക്ഷത്തേയ്ക്കു പോകില്ലെന്നും കൂടുതല്‍ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണുള്ളതെന്നും 11 പേര്‍ മാത്രമാണ് അജിത്തിനൊപ്പം പോയിട്ടുള്ളതെന്നും പവാര്‍ പറഞ്ഞു.
170 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അജിത്തിനൊപ്പം പോയ വിമത എന്‍സിപി എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പവാര്‍ പറഞ്ഞു.
Keywords: NCP, BJP, Shiv Sena, Maharashtra
COMMENTS