മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കൂട്ടു മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ട...
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കൂട്ടു മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസവോട്ട് നടക്കുന്നത്. ഡിസംബര്‍ മൂന്നിനകം വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്.
288 അംഗങ്ങളുള്ള നിയമസഭയില്‍ 162 എം.എല്‍.എമാരുടെ പിന്തുണയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അവകാശപ്പെടുന്നത്. എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യം 54, 44, 56 എന്നിങ്ങനെ അംഗബലം അവകാശപ്പെടുന്നുമുണ്ട്. ബി.ജെ.പിക്ക് 105 ആണ് അംഗബലമുള്ളത്.
അതിനാല്‍ തന്നെ ഇനിയും വലിയ അട്ടിമറി ഉണ്ടായില്ലെങ്കില്‍ ത്രികക്ഷി മന്ത്രിസഭയ്ക്ക് എളുപ്പത്തില്‍ വിശ്വാസവോട്ട് തേടാനാകും. അതേസമയം എന്‍.സി.പി നേതാവ് അജിത് പവാറിനെ വച്ച് ഒരു അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ട ബി.ജെ.പി ഇനിയും അതിനു മുതിരാന്‍ സാധ്യത കുറവാണ്.
Keywords: Maharashtra, Politics, Floor test, Today

COMMENTS