മുംബൈ: ഒടുവില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീണു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. നേരത്തെ ഉപമുഖ്യമന്ത്രി അജിത...
മുംബൈ: ഒടുവില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീണു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. നേരത്തെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചിരുന്നു. അതിനു ശേഷം മൂന്നരയോടെ ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ബുധനാഴ്ച അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് രാജി. ഭൂരിപക്ഷം തികയ്ക്കാനാവില്ല എന്ന ഉറപ്പാണ് രാജിക്ക് കാരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് 11 ദിവസം നീണ്ടു നിന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഇതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്നതോടെ അത്യന്തം നാണക്കെട്ടുള്ള പടിയിറങ്ങലാണ് ഉണ്ടായിരിക്കുന്നത്.
Keywords: Maharashtra, Chief minister, Resigns

COMMENTS