അഭിനന്ദ് ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന -എൻ സി പി - കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് തത്വത്തിൽ ധാരണയായതായി സൂചന. സർക്കാർ രൂപീകരണ ശ്രമങ്...
അഭിനന്ദ്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന -എൻ സി പി - കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് തത്വത്തിൽ ധാരണയായതായി സൂചന.
സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയെന്ന് എൻസിപി വൃത്തങ്ങൾ പറഞ്ഞു.
എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ചയ്ക്ക് എത്തിയതോടെയാണ് സർക്കാർ രൂപീകരണ നീക്കങ്ങൾ ഫലം കാണുന്നതായി സൂചന കിട്ടിയത്.
സർക്കാർ രൂപീകരിക്കാനായി പൊതു മിനിമം പരിപാടിക്ക് അന്തിമരൂപമായതായാണ് ലഭിക്കുന്ന വിവരം.
ശിവസേന വർഗീയ അജൻഡ പുറത്തെടുത്താൽ ആ നിമിഷം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്.
ശിവസേനയിലെ 17 എംഎൽഎമാർ കോൺഗ്രസ് സഖ്യത്തിൽ അതൃപ്തരാണ്. മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ഇവർ ഉദ്ധവ് താക്കറെയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി നൽകിയില്ല.
ഇനിയും ഇങ്ങനെ പോയാൽ എം എൽ എ മാരെ ബി ജെ പി മറുകണ്ടംചാടിക്കുമെന്ന ഭയം ശിവസേനയ്ക്കുണ്ട്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിനും അതൃപ്തിതിയും ആശങ്കയുമുണ്ട്. ഇതെല്ലാം ഇരു കക്ഷികളെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

COMMENTS