ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയ കുതിരക്കച്ചവട വിവാദത്തില്‍ കലുഷിതമായി ലോക്‌സഭ. പ്രതിഷേധത്തിനിടയില്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എം.പിമ...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയ കുതിരക്കച്ചവട വിവാദത്തില്‍ കലുഷിതമായി ലോക്‌സഭ. പ്രതിഷേധത്തിനിടയില്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എം.പിമാരെ പുരുഷ മാര്‍ഷലുമാര്‍ കൈയേറ്റം ചെയ്തതായി പരാതി.
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍ രഞ്ജന്‍ ചൗധരിയാണ് ആരോപണം ഉന്നയിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. രമ്യ ഹരിദാസും പരാതി നല്‍കിയിട്ടുണ്ട്.
പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം.പിമാരും മാര്‍ഷലുമാരുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതിനിടെ ബെന്നി ബെഹനാന്‍ എംപിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും സ്പീക്കര്‍
പുറത്താക്കുകയായിരുന്നു. ഈ വിഷയത്തിലിടപെട്ട് സംസാരിക്കുമ്പോഴാണ് രമ്യ ഹരിദാസിനുനേരെ കൈയേറ്റ ശ്രമമുണ്ടായത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും സ്തംഭിച്ചിരിക്കുകയാണ്.
Keywords: Loksabha, M.P Remya Haridas, Congress, Speaker

COMMENTS