തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി വിഷയത്തില്‍ വേണ്ടവിധം ശോഭിച്ചില്ല എന്ന പാര്‍ട്ടിക്കകത്തു തന്നെയുള്ള പരാമര്‍ശം അവസാനിപ്പിക്കാനാണ് കഴിഞ്ഞ ദി...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി വിഷയത്തില്‍ വേണ്ടവിധം ശോഭിച്ചില്ല എന്ന പാര്‍ട്ടിക്കകത്തു തന്നെയുള്ള പരാമര്‍ശം അവസാനിപ്പിക്കാനാണ് കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ച് നടത്തിയത്. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ ബാരിക്കേഡിനടുത്തേക്ക് തിരിഞ്ഞപ്പോള്‍ എം.എല്‍.എമാര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ എം.എല്‍.എമാരായ പി.ടി തോമസ്, ശബരീനാഥന്‍ എന്നിവര്‍ അവിടെ നിന്നും പോവുകയും ഷാഫി പറമ്പില്‍ എം.എല്‍.എ അവിടെ തുടരുകയും ചെയ്യുകയായിരുന്നു.
ഷാഫിയുടെ സാന്നിധ്യം പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ ആവേശത്തോടെ പ്രതിഷേധിക്കാന്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അവസാനം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തീരുമാനിച്ചു.
അറസ്റ്റു നടക്കുമ്പോള്‍ പ്രതിഷേധിച്ചവരെ അനുനയിപ്പിക്കാന്‍ ഷാഫി പാടുപെട്ട് ശ്രമിക്കുന്നുണ്ടായിരുന്നു. അറസ്റ്റുചെയ്തവരെ കൊണ്ടുപോകുമ്പോള്‍ ഒരു കൂട്ടര്‍ വാഹനം തടഞ്ഞെങ്കിലും എം.എല്‍.എ അത് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കെതിരെ തിരിയാന്‍ എം.എല്‍.എ കൂടെയുള്ളതിനാല്‍ പൊലീസ് മടിക്കുകയായിരുന്നു. അവര്‍ തലസ്ഥാനത്ത് ഇതുവരെ കാണാത്ത എം.എല്‍.എയുടെ പ്രകടനത്തില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു.
ഇതിനിടയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വന്ന ഫോണ്‍ കോളാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. പൊലീസ് എം.എല്‍.എയുടെ ഉദ്ദേശ്യം മനസ്സിലാക്കുകയും ബഹളത്തിനിടയില്‍ ഒരു പൊലീസ് കമ്മീഷണര്‍ക്ക് പിറകില്‍ നിന്നും മുതുകത്ത് ചവിട്ട് കിട്ടിയപ്പോള്‍ ലാത്തിചാര്‍ജ്ജ് നടത്തുകയുമായിരുന്നു. കൂടുതല്‍ അടി കിട്ടിയത് കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനായിരുന്നു.
ഇതിനിടയിലും എം.എല്‍.എ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട പൊലീസ് എം.എല്‍.എയെയും മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ മാധ്യമങ്ങളില്‍ ബ്രേക്കിങ് ന്യൂസ് വരാന്‍ തുടങ്ങി. അപ്പോഴാണ് മറ്റ് എം.എം.എല്‍.എ മാര്‍ക്ക് സംഭവത്തിന്റെ പ്രാധാന്യം മനസ്സിലായത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകുവാന്‍ ഗ്രൂപ്പ് മാത്രം പോര ആത്മാര്‍ത്ഥതയും വേണമെന്ന് അവര്‍ മനസ്സിലാക്കി.
ഈ സംഭവത്തോടെ പ്രവര്‍ത്തകരും ഒരു കാര്യം മനസ്സിലാക്കി. മുന്‍ വര്‍ഷങ്ങളില്‍ എത്രയോ ലാത്തി ചാര്‍ജ്ജുകള്‍ നടന്നിട്ടും നിയമസഭയില്‍ നിന്നും പുറത്തിറങ്ങാതിരുന്ന എം.എല്‍.എമാര്‍ ഇത്തവണ പുറത്തിറങ്ങിയത് എന്തിനെന്ന് അവര്‍ മനസ്സിലാക്കി.
പാര്‍ട്ടി പുന:സംഘടന എന്നു കേട്ടപ്പോള്‍ എം.എല്‍.എമാര്‍ പ്രവര്‍ത്തക സ്‌നേഹം കാണിച്ചെങ്കില്‍ യൂത്ത് പ്രസിഡന്റിനെ നിയമിക്കാതിരുന്നാല്‍ അത്രയും നാള്‍ സമരത്തിന് അവരുടെ സഹകരണം ഉണ്ടാവുമല്ലോ എന്നാണ് പ്രവര്‍ത്തകരുടെ ആശ്വാസം.
അതേസമയം സര്‍ക്കാരാണ് എം.എല്‍എയെ മര്‍ദ്ദിക്കാന്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയത് എന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുമ്പോഴും നേതാക്കള്‍ക്കറിയാം അത് ഷാഫിയെ യൂത്ത് പ്രസിഡന്റാക്കാനുള്ള മറ്റൊരു എം.എല്‍.എയുടെ കളിയായിരുന്നെന്ന്.
Keywords: KSU March, Attack, Shafi Parambil MLA

COMMENTS