ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ സഹോദരപുത്രി രംഗത്ത്. കുടുംബാംഗങ്ങളുടെ അംഗീകാരമില...
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ സഹോദരപുത്രി രംഗത്ത്. കുടുംബാംഗങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
തലൈവി എന്ന പേരില്‍ സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.എല്‍ വിജയ്, വിഷ്ണുവര്‍ധന്‍, ഗൗതം മേനോന്‍ എന്നിവര്‍ക്കെതിരെയാണ് ദീപ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെപ്പറ്റിയും പരാമര്‍ശിക്കപ്പെടുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
ബോളിവുഡ് നടി കങ്കണയാണ് ചിത്രത്തില്‍ നായികയാകുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് വിവാദത്തിലായിരിക്കുന്നത്.
Keywords: Jayalalitha, Biopic, Deepa Jayakumar, Highcourt

COMMENTS