തിരുവനന്തപുരം: പരാജയത്തില്‍ പതറി പിന്മാറാതെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള പുതിയ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ. മുന്നൊരുക്കങ്...
തിരുവനന്തപുരം: പരാജയത്തില്‍ പതറി പിന്മാറാതെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള പുതിയ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ.
മുന്നൊരുക്കങ്ങളില്‍ അധികവും തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും. ചന്ദ്രയാന്‍ -3 അടുത്ത വര്‍ഷം നവംബറില്‍ വിക്ഷേപിക്കാന്‍ തക്കവിധത്തില്‍ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിക്കു രൂപം കൊടുത്തു.
ചന്ദ്രയാന്‍ - 2 ദൗത്യം രണ്ടു മാസം മുന്‍പ് അവസാന നിമിഷത്തില്‍ പാളിപ്പോയിരുന്നു. പക്ഷേ, അതുവരെ എല്ലാ ഘട്ടവും വിജയമായിരുന്നതില്‍ അടുത്ത ദൗത്യം താരതമ്യേന എളുപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.
അടുത്ത വര്‍ഷം നവംബറില്‍ ലോഞ്ച് വിന്‍ഡോ ഉള്ളതിനാലാണ് വിക്ഷേപണം ആലോചിക്കുന്നത്. കഴിഞ്ഞ ദൗത്യത്തിലെ പിഴവുകള്‍ വലിയമല എല്‍.പി.എസ് സി ഡയറക്ടര്‍ വി. നാരായണന്റെ നേതൃത്വത്തിലെ സമിതി കൃത്യമായി കണ്ടെത്തിയിരുന്നു.
ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടാനുള്ള കാരണമടക്കം കണ്ടെത്തി റിപ്പോര്‍ട്ട് സ്‌പേസ് കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചായിരിക്കും അടുത്ത ദൗത്യം.
COMMENTS