കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലദേശിനെ ഇന്നിംഗ്‌സിനും 46 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ചരിത്രമെഴുതി. തുടര്‍ച്ചയായി നാല് ഇന്നി...
കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലദേശിനെ ഇന്നിംഗ്‌സിനും 46 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ചരിത്രമെഴുതി. തുടര്‍ച്ചയായി നാല് ഇന്നിംഗ്‌സ് ജയം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറുകയും ചെയ്തു.
സ്‌കോര്‍: ബംഗ്ലദേശ് 106, 195 (41.1 ഓവര്‍), ഇന്ത്യ 347/9 ഡിക്ലയേര്‍ഡ്
241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം വട്ടം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറില്‍ 195 റണ്‍സിന് എല്ലാവരും കൂടാരം കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ബംഗ്‌ളദേശിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ലോക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ അജയ്യരായി മുന്നേറുകയുമാണ്. രണ്ടു മത്സരങ്ങളുടെ പരമ്പരയും ഇന്ത്യയ്ക്കു സ്വന്തമായി. ഇഷാന്ത് ശര്‍മയാണ് പരമ്പരയിലെയും രണ്ടാം ടെസ്റ്റിലെയും കേമന്‍.

Keywords: India, Pink Ball Test, Bangladesh, Ishanth Sharma, Umesh Yadav
COMMENTS