വയനാട്: സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി നേരിട്ട് ഇടപെടുന്നു. ഇതിന്റെ മുന്നോടിയായി ഹൈക്കോടതി...
വയനാട്: സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി നേരിട്ട് ഇടപെടുന്നു. ഇതിന്റെ മുന്നോടിയായി ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ജഡ്ജി സ്‌കൂളിലെത്തി പരിശോധന നടത്തി.
ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍ പേഴ്‌സണും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സ്‌കൂളിലെത്തിയ അദ്ദേഹം സംഭവം നടന്ന ക്ലാസ് റൂമിലും സ്‌കൂളിന്റെ പരിസരങ്ങളിലും സന്ദര്‍ശനം നടത്തി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സ്‌കൂളിലെ അധ്യാപകരെ വിമര്‍ശിക്കുകയും ചെയ്തു.
വെറും ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരന്തം എന്ന രീതിയില്‍ ഈ സംഭവത്തെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് കളക്ട്രേറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ക്കുന്ന ഉന്നതതലയോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാന അധ്യാപകന് കര്‍ശന നിര്‍ദ്ദേശവും അദ്ദേഹം നല്‍കി.
Keywords:Highcourt, Student's death, School, Judge

COMMENTS