മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ വിജയത്തിലേക്ക്. കോണ്‍ഗ്രസ് - ശിവ...
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ വിജയത്തിലേക്ക്. കോണ്‍ഗ്രസ് - ശിവസേന - എന്‍.സി.പി സഖ്യത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്.
ശിവസേനയും എന്‍.സി.പിയും മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടുമെന്നും അഞ്ചു വര്‍ഷവും കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനവുമെന്നാണ് ധാരണ ഉണ്ടായിരിക്കുന്നത്.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മൂന്നു പാര്‍ട്ടികളും തുല്യമായി പങ്കിടും. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ആര്‍ക്ക് എന്നതില്‍ ധാരണയായിട്ടില്ല.
അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ സഖ്യസര്‍ക്കാര്‍ സംബന്ധിച്ച ധാരണ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സമാന്തരമായി ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
Keywords: Maharashtra, Congress, N.C.P, Sivsena
COMMENTS