മുംബയ്: ഇന്ത്യന്‍ രാഷ്്രടീയത്തില്‍ എന്തുമാവാമെന്നു വ്യക്തമാക്കിക്കൊണ്ട്, മഹാരാഷ്ട്രയില്‍ പാതിരാനാടകത്തിലൂടെ ബിജെപി അധികാരം പിടിച്ചു. എന...
മുംബയ്: ഇന്ത്യന്‍ രാഷ്്രടീയത്തില്‍ എന്തുമാവാമെന്നു വ്യക്തമാക്കിക്കൊണ്ട്, മഹാരാഷ്ട്രയില്‍ പാതിരാനാടകത്തിലൂടെ ബിജെപി അധികാരം പിടിച്ചു. എന്‍സിപിയെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരം ഉറപ്പിച്ചത്. മുഖ്യന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവനില്‍ വെളുപ്പിനു നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡല്‍ഹിക്കു പോകാനിരുന്ന കോഷിയാരി യാത്ര മാറ്റിവച്ചാണ് സത്യപ്രതിജ്ഞയ്ക്കു കളമൊരുക്കിയത്.
ഇതേസമയം, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം അധിരാത്തില്‍ വരുന്ന കാര്യം ഉറപ്പാക്കിയരുന്നു ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നു എന്‍സിപി തലവന്‍ ശരദ് പവാറാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. പവാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇന്നു പത്രസമ്മേളനം വിളിച്ചിരുന്നതുമാണ്.मी देवेंद्र गंगाधरराव फडणवीस... pic.twitter.com/hdtIH35DN6— Devendra Fadnavis (@Dev_Fadnavis) November 23, 2019
ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗം സംയുക്തമായി ആവശ്യപ്പെട്ടതായി ശരദ് പവാര്‍തന്നെയാണ് വെള്ളിയാഴ്ച വൈകിട്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി ഇന്നു മാധ്യമങ്ങളെ കാണുമെന്നും മന്ത്രിസഭാ രൂപികരണ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണാനിരുന്നതാണ്. ഇതിനിടെയാണ് ഗവര്‍ണര്‍ മൂന്നു ദിവസത്തേയ്ക്കു ഡല്‍ഹിക്കു പോകുന്നതായി അനൗദ്യോഗിക അറിയിപ്പു വന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഗവര്‍ണറെ കാണാനായിരുന്നു ത്രികക്ഷി സഖ്യം തീരുമാനിച്ചിരുന്നത്.
ഫഡ്‌നാവിസിനും അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ അമിത് ഷായും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസ് നന്ദി അറിയിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നാണ് കാലുമാറ്റത്തെക്കുറിച്ച് അജിത് പവാറിന്റെ പ്രതികരണം. നടന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചതിയാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
Keywords: Devendra Fadnavis, Ajit Pawar, BJP, NCP, Maharashtra
COMMENTS