മുംബയ്: കാവല്‍ മന്ത്രിസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിനു വഴിയൊന്നും കാണാതെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ദ...
മുംബയ്: കാവല്‍ മന്ത്രിസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിനു വഴിയൊന്നും കാണാതെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു.
ബി.ജെ.പി മന്ത്രിമാരോടൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ശിവസേനയെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് രാജിവച്ചു പോകാന്‍ ഫഡ്‌നവിസ് നിര്‍ബന്ധിതനായത്.
എന്നാല്‍, എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന നീക്കമാരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശിവസേന നേതാവ് സഞ്ജയ് റാവത്തും എന്‍സിപി തലവന്‍ ശരദ് പവാറും കൂടിക്കാഴ്ച നടത്തുകയാണ്.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ഫഡ്നവിസ് ശിവസേനയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ശിവസേനയ്ക്കു മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്നു വാക്കു നല്‍കിയിട്ടില്ലെന്ന് ഫഡ്നവിസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ശിവസേന ജനവിധി അട്ടിമറിച്ചു. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അമിത്ഷായും നിതിന്‍ ഗഡ്കരിയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്താതെ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തുകയാണ് ശിവസേന ചെയ്തതെന്നും ഫഡ്‌നവിസ് കുറ്റപ്പെടുത്തി.
ഇതേസമയം, അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിപദം വീതം വയ്ക്കാമെന്ന് സമ്മതിച്ചതാണെന്നും പിന്നീട് ബിജെപി പിന്മാറുകയായിരുന്നുവെന്നും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ഇതോടെ, ഇരു കക്ഷികളും തമ്മിലുള്ള വൈരം രൂക്ഷമാവുകയാണ്.
Keywords: Maharashtra, Politics, BJP, Shiv Sena
COMMENTS