സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീം കോടതിയില്‍ താത്കാലിക ജയം ബിജെപിക്ക്. കൂടുതല്‍ കുതിരക്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീം കോടതിയില്‍ താത്കാലിക ജയം ബിജെപിക്ക്. കൂടുതല്‍ കുതിരക്കച്ചവടം ഒഴിവാക്കാന്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച സുപ്രീം കോടതി ഗവര്‍ണര്‍ക്കു മുന്നില്‍ ദേവേന്ദ്ര ഫഡ്‌നവിസും എന്‍സിപി വിമതന്‍ അജിത് പവാറും നല്കിയ കത്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. നാളെ പത്തരയ്ക്ക് ഇതു പരിഗണിച്ച ശേഷമായിരിക്കും കോടതി മഹാരാഷ്ട്ര വിഷയത്തില്‍ തീരുമാനമെടുക്കുക.
കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സംയുക്തമായി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഈ നിലപാടെടുത്തത്.
മുഖ്യമന്ത്രിയായി ഫഡ്നാവിസിനെ അവരോധിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അജിത് പവാര്‍ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃൃസ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടെന്നും അദ്ദേഹത്തിനൊപ്പം പോയ 11 എംഎല്‍എ മാരില്‍ മിക്കവരും തിരിച്ചു മാതൃകക്ഷിയിലേക്ക് എത്തിയെന്നും അതുകൊണ്ടു തന്നെ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ഫലത്തില്‍ ബിജെപിക്കു കൂടുതല്‍ സമയം കിട്ടിയിരിക്കുകയാണ്. ഈ സമയം വച്ച് പ്രതിപക്ഷത്തുനിന്നു കൂടുതല്‍ എംഎല്‍എമാരെ വലവീശിപ്പിടിക്കാമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തിയിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് അതു ഗുണം ചെയ്യുമായിരുന്നു.
Keywords: BJP, Maharashtra, Devendra Fadnavis
COMMENTS