അഭിനന്ദ് ന്യൂഡല്‍ഹി: 80 മണിക്കൂര്‍ മുതല്‍വന്‍ ദേവേന്ദ്ര ഫഡ്‌നവിസ് മാനം കെട്ട് പടിയിറങ്ങുമ്പോള്‍ വിജയിക്കുന്നത് ശിവസേനയുടെയും കോണ്‍ഗ്രസ...
അഭിനന്ദ്
ന്യൂഡല്‍ഹി: 80 മണിക്കൂര്‍ മുതല്‍വന്‍ ദേവേന്ദ്ര ഫഡ്‌നവിസ് മാനം കെട്ട് പടിയിറങ്ങുമ്പോള്‍ വിജയിക്കുന്നത് ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സംയുക്ത തന്ത്രങ്ങള്‍. കേന്ദ്രത്തിലെ അധികാരത്തിന്റെ മറവില്‍ ഭരണം പിടിക്കാനായിരുന്നു ബിജെപി പാതിരാനാടകം കളിച്ചത്. പക്ഷേ, എല്ലാം പാളം തെറ്റി ജനത്തിനു മുന്നില്‍ ഇളിഭ്യരായിരിക്കുന്നു.
സുപ്രീം കോടതിയുടെ കര്‍ക്കശ നിലപാടാണ് ബിജെപിക്കു തിരിച്ചടിയായത്. വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്നും രഹസ്യ ബാലറ്റ് പാടില്ലെന്നും നിയമസഭാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി പറഞ്ഞതോടെ ബിജെപിക്കു കണക്കു പിഴയ്ക്കുകയായിരുന്നു.വിധി വന്നു വൈകാതെ തന്നെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും കൂടിക്കാഴ്ച നടത്തി. ഒരു തരത്തിലും കണക്കു തികയ്ക്കാനാവുന്നില്ലെന്ന് അമിത് ഷാ പ്രധാനമന്ത്രിയെ അറിയിച്ചു. എങ്കില്‍ വിശ്വാസവോട്ടിനു പോയി മാനം കെടാത് രാജിവയ്ക്കാന്‍ പ്രാധനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ സന്ദേശം അപ്പോള്‍ തന്നെ ഫഡ്‌നവിസിനു പോയി.
ഫഡ്‌നവിസ് വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് ഒരു ഘട്ടത്തില്‍ അമിത് ഷായ്ക്കു താത്പര്യമില്ലായിരുന്നു. അതിനാലാണ് അദ്ദേഹം ആദ്യം തണുത്തുനിന്നത്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന് ഷാ പച്ചക്കൊടി കാട്ടിയത്. ഫഡ്‌നവിസിനു വേണ്ടി, മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ പോലും വെളുപ്പാന്‍ കാലത്ത് മോഡിക്ക് ഭരണഘടനയിലെ കുറുക്കുവഴി ഉപയോഗിക്കേണ്ടിവന്നു. അങ്ങനെയാണ് മന്ത്രിസഭയുടെ അനുമതിയില്ലാതെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് വെളുപ്പിന് 5.45ന് ഉത്തരവ് വന്നത്.
പാര്‍ട്ടി മാനംകെട്ട ഈ പതനത്തോടെ ഫഡ്‌നവിസിന്റെ രാഷ്ട്രീയ ഭാവിക്കു മേലും കളങ്കം വീഴുകയാണ്. മരാഹാഷ്ട്ര ബിജെപി ഘടകത്തില്‍ അദ്ദേഹത്തിന്റെ അപ്രമാദിത്വം അവസാനിക്കുകയുമാണ്.
രാജിക്കൊരു കാരണം കണ്ടെത്തുകയായി പിന്നത്തെ ശ്രമം. എന്‍സിപി പിളര്‍ത്തി വന്ന അജിത് പവാറിനോട് ആദ്യം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അജിത് രാജിവച്ചതുകൊണ്ട് ഭൂരിപക്ഷം തികയുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് ഫഡ്‌നവിസും രാജിവച്ചു തടിയൂരുകയായിരുന്നു.
ഇതേസമയം, മുംബയിലെ ട്രിഡന്റ് ഹോട്ടലില്‍ ശരദ് പവാറും അജിത് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും സര്‍ക്കാരിന്റെ പതനത്തിനു കാരണമായി. അജിത്തിനെ അനുനയിപ്പിക്കാനായി പവാര്‍ പല വഴിയിലും ശ്രമം നടത്തുന്നുണ്ടായിരുന്നു. അജിത് വഴങ്ങിയിരുന്നില്ല. ഒരിക്കല്‍ തന്റെ മുന്നില്‍ വന്നുകിട്ടിയാല്‍ അജിത്തിനെ പാട്ടിലാക്കാമെന്ന് ശരദ് പവാറിനും ഉറപ്പുണ്ടായിരുന്നു.
അജിത്തുമായുള്ള കൂടിക്കാഴ്ചയില്‍ പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ, എന്‍സിപി നിയമസഭാ പാര്‍ട്ടി നേതാവ് ജയന്ത് പാട്ടീല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുംസംബന്ധിച്ചു. തിരിച്ച് എന്‍സിപിയിലെത്തിയാല്‍ പ്രശ്‌നമൊന്നുമില്ലാതെ നോക്കാമെന്നും നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കാമെന്നും എല്ലാവരും അജിത്തിനെ ഉപദേശിച്ചു. മാത്രമല്ല, ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്കു കഴിയില്ലെന്നിരിക്കെ അവിടെ നില്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും അജിത്തിനെ പവാര്‍ ഉപദേശിച്ചു.
മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയെങ്കിലും ദൂതന്മാരെ അജിത്തിനടുത്തേയ്ക്ക് പവാര്‍ അയച്ചിരുന്നു. ഫഡ്നവിസും അജിത് പവറും സത്യപ്രതിജ്ഞ ചെയ്ത ശനിയാഴ്ച, ഹസന്‍ മുഷ്രിഫിനെയും ജയന്ത് പാട്ടീലിനെയും പിന്നാലെ സുനില്‍ തത്കറെയെയും ദൂതുമായി അയച്ചിരുന്നു. അപ്പോഴൊന്നും അജിത് വഴങ്ങിയില്ല.
ഞായറാഴ്ച ഛഗന്‍ ഭുജ്ബലിനെ അയച്ചിട്ടും കാര്യമുണ്ടായില്ല. തിങ്കളാഴ്ചജയന്ത് പാട്ടീലിനെ ദൂതിനയച്ച പവാര്‍ ശക്തമായ താക്കീതും കൊടുത്തിരുന്നു. അവസാനമായി ശരദ് പവാറിന്റെ അടുത്ത സഹായിയും അവസാന ദൂതനുമായ പ്രഫുല്‍ പട്ടേല്‍ പോയി. അതില്‍ അജിത് വീണു. ചൊവ്വാഴ്ച ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ, 80 മണിക്കൂര്‍ മാത്രം ആയുസ്സുണ്ടായിരുന്ന ഫഡ്നവിസ് സര്‍ക്കാരിന്റെ പതനം സംഭവിച്ചു.
Summary: Maharashtra Chief Minister Devendra Fadnavis resigned on Tuesday, barely 80 hours after taking oath for the second time, the move necessitated by his deputy Ajit Pawar's resignation citing "personal reasons". Fadnavis was sworn in on November 23 in an early morning hush hush ceremony, with the support of Ajit Pawar, who then headed the 54-member NCP legislature party.
The NCP removed Ajit Pawar as its legislature party leader the same day after he took oath as the deputy chief minister of the state.
Kewords: Mumbai, Maharashtra, Chief Minister Devendra Fadnavis, Ajit Pawr, Resignation, NCP, Shiv Sena, Uddhav Thackeray, Bal Thackeray,Sena-BJP
COMMENTS