പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപി ഐ ആവര്‍...
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപി ഐ ആവര്‍ത്തിച്ചു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. നിയമസഭയിലും സര്‍ക്കാരിന് ഉത്തരം മുട്ടിയേക്കും.
സ്ഥലം സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദര്‍ശനത്തില്‍ നിന്നും പ്രദേശവാസികളുമായി സംസാരിച്ചതില്‍ നിന്നും വ്യാജ ഏറ്റുമുട്ടലാണെന്നാണ് നടന്നതെന്നു ബോദ്ധ്യപ്പെടുന്നതെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയില്‍ നടന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് പറഞ്ഞു. പദ്ധതിയിട്ട് പൊലീസ് തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എം.എല്‍.എമാരായ ഇ.കെ. വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍, പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ് എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങള്‍.
കാല്‍ പൂര്‍ണമായി തകര്‍ന്നയാള്‍ കൊല്ലപ്പെട്ടതും മാവോയിസ്റ്റുകള്‍ തോളില്‍ വെടിയേറ്റ് മരിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്.
പ്രദേശവാസികളെ മാവോയിസ്റ്റുകള്‍ ഉപദ്രവിക്കുകയോ ഭക്ഷണം പിടിച്ചുപറിക്കുകയോ ചെയ്തിട്ടില്ലെന്ന് സമീപ ഊരിലെ ആദിവാസികള്‍ തങ്ങളോടു പറഞ്ഞുവെന്നും പ്രസാദ് വ്യക്തമാക്കി.
പൊലീസ് പറയുന്നത് ആവര്‍ത്തിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും ഇക്കാര്യത്തില്‍ മതിയാകില്ല.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബുധനാഴ്ച തന്നെ ഇതു വ്യാജഏറ്റുമുട്ടലാണെന്നു പറഞ്ഞിരുന്നു.
Keywords: Naxals, Maoists, CPi, CPM
COMMENTS