സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആക്ടിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും സര്‍ക്കാര്‍ സംരക്ഷയില്‍ അവിടെ യുവതികളെ പ്രവേശി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആക്ടിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും സര്‍ക്കാര്‍ സംരക്ഷയില്‍ അവിടെ യുവതികളെ പ്രവേശിപ്പിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമലയില്‍ ഇക്കുറി യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനു പിന്നാലെയാണ് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ വിധിയില്‍ സുപ്രീം കോടതി തന്നെ വ്യക്തത വരുത്തണമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടിവന്നത് പഴയ കാര്യമാണ്. ഏതുസന്ദര്‍ഭത്തിലും സുപ്രീം കോടതി വിധിയെ അംഗീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കടകംപള്ളി പറഞ്ഞത്.
സ്ത്രീകള്‍ വന്നാല്‍ കയറ്റി വിടുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട എന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു ദേവസ്വം മന്ത്രി നല്‍കിയത്.
ഇതേസമയം, ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം സുപ്രീം കോടതി തന്നെ വിശാലബെഞ്ചിനു വിട്ടിരിക്കെ, തത്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
യുവതികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിട്ടില്ലെങ്കിലും ആ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ യുവതികളെ പ്രവേശിപ്പിച്ചില്ലെങ്കിലും കാര്യമായ പ്രശ്‌നമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അഡ്വക്കേറ്റ് ജനറല്‍ ഇന്നു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ ജയകുമാറും കൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നുണ്ട്.
ഇതാണ് നിലപാടെങ്കിലും സര്‍ക്കാരിന് ഈ വിഷയം ഒരു കീറാമുട്ടി തന്നെയാണ്. ശബരിമല ദര്‍ശനത്തിന് 36 യുവതികള്‍ കേരള പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വഴി അപേക്ഷിച്ചിരിക്കുകയാണ്. പഴയ വിധി നിലനില്‍ക്കുന്നതിനാല്‍ ഇവരെ കയറ്റിവിടാതിരിക്കാനാവില്ല. കടത്തിവിട്ടാല്‍ എന്തു വിലകൊടുത്തും തടയുമെന്നു സംഘപരിവാര്‍ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, വീണ്ടും ശബരിമല സംഘര്‍ഷഭരിതമാവാന്‍ സാദ്ധ്യതയുമുണ്ട്.
Keywords: Sabarimala, Lord Ayyappa, Kadakampalli Surendran
COMMENTS