ന്യൂഡല്‍ഹി: ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ ആദ്യ മത്സരത്തില്‍ എറിഞ്ഞിട്ടും അടിച്ചൊതുക്കിയും ബംഗ്‌ളാദേശ് വിജയം ആഘോഷിച്ചു. ടോസ് നഷ്ടപ്...
ന്യൂഡല്‍ഹി: ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ ആദ്യ മത്സരത്തില്‍ എറിഞ്ഞിട്ടും അടിച്ചൊതുക്കിയും ബംഗ്‌ളാദേശ് വിജയം ആഘോഷിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്നു പന്ത് ബാക്കിനില്‍ക്കെ ബംഗ്‌ളാദേശ് മറികടക്കുകയായിരുന്നു.
മൂന്നു വിക്കറ്റ് മാത്രമാണ് ബംഗ്‌ളാദേശിനു നഷ്ടപ്പെട്ടത്. അര്‍ദ്ധ സെഞ്ചുറിയുമായി മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍.
ക്യാപ്ടന്‍ രോഹിത് ശര്‍മ ആദ്യ ഓവറില്‍ തന്നെ പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. കെ.എല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവര്‍ക്കൊന്നും കാര്യമായി സംഭാവന ചെയ്യാനായില്ല.
ഏറെ പ്രതീക്ഷയോടെ എത്തിയ മലയാളി താരം സഞ്ജു സാംസണെ ഇക്കുറിയും കളത്തിലിറക്കാതെ കരയ്ക്കിരുത്തുകയും ചെയ്തു.
Keywords: India, Bangladesh, T20, Cricket
COMMENTS