കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇവര...
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇവരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനായി നവംബര്‍ 14 ലേക്ക് മാറ്റുകയായിരുന്നു.
കേസന്വേഷിക്കുന്ന പൊലീസിന്റെയും സര്‍ക്കാരിന്റെയും ഈ കേസിലുള്ള വിശദീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് ജാമ്യാപേക്ഷ മാറ്റിയത്. സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായ അലന്‍ ഷുഹൈബും താഹ ഫസലുമാണ് യുഎപിഎ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Bail, Highcourt, Government, Police

COMMENTS