ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയോടെ വിധി പറയും. വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന...
ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയോടെ വിധി പറയും. വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
രാജ്യമെങ്ങും കനത്ത ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുകയാണ്. വിധി എന്തു തന്നെ ആയാലും ജനങ്ങൾ സംയമനത്തോടെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു പ്രമുഖ നേതാക്കളും അഭ്യർത്ഥിച്ചു.
സാമൂഹ്യ മാധ്യങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പുറത്തു വിടുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകും.
അയോധ്യയിലെ 2.77 ഏക്കർ വരുന്ന തർക്കഭൂമി മൂന്നു വിഭാഗങ്ങൾക്കായി തുല്യമായി വീതിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതുൾപ്പെടെ ഹർജികളിലാണ് കോടതി വിധി പറയന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ബോബ് ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തുടർച്ചയായി 40 ദിവസം വാദംകേട്ടാണ് കേസിന് പരിസമാപ്തി കിക്കുന്നത്.
Keywords: Ayodhya, Babri Masjid, Supreme Court

COMMENTS