മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നു. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വന്ന് ...
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടപടി. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
നിലവില്‍ ഭൂരിപക്ഷത്തിനുവേണ്ട 145 എന്ന സംഖ്യ തികയ്ക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ല. കഴിഞ്ഞ ദിവസം 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ച് എന്‍.സി.പി ശക്തിപ്രകടനം നടത്തിയിരുന്നു. ഇതോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിരുന്നു.
അജിത് പവാറിനെ തിരികെ കൊണ്ടുവാന്‍ എന്‍.സി.പി നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അജിത് പവാറിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. മുഖ്യമന്ത്രി ഫഡ്‌നവിസും ഉടന്‍ തന്നെ രാജിവയ്ക്കുമെന്നാണ് സൂചന.
Keywords: Maharashtra, Ajith Pawar, Resigned, NCP
COMMENTS