കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ശനിയാഴ്ച പുനരാരംഭിക്കും. നേരത്തെ വിചാരണ തുടങ്ങിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ശനിയാഴ്ച പുനരാരംഭിക്കും. നേരത്തെ വിചാരണ തുടങ്ങിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കൊച്ചി സി.ബി.ഐ കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്. എന്നാല്‍ കേസിലെ പ്രതിയായ ദിലീപ് പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ദിലീപ് മനപ്പൂര്‍വ്വം കേസ് ദീര്‍ഘിപ്പിക്കുന്നു എന്നാരോപിച്ച് പ്രോസിക്യൂഷനും രംഗത്തെത്തിയിരുന്നു.
എന്നാല്‍ സുപ്രീംകോടതി ദിലീപിന്റെ ഹര്‍ജിയില്‍ തീര്‍പ്പു കല്പിച്ചതോടെയാണ് വിചാരണ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഇരയുടെ സ്വകാര്യതയെ മാനിച്ച് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്നും ദിലീപിന് വേണമെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വിധിച്ചത്.
Keywords: Actress, Dileep, Court, Supreme court

COMMENTS