കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന് നടന്‍ ബാബുരാജ്. നടന്‍ ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട...
കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന് നടന്‍ ബാബുരാജ്. നടന്‍ ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് ബാബുരാജ് ഇങ്ങനെ വ്യക്തമാക്കിയത്.
സിനിമാ സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉയോഗം ഫാഷനാണെന്നും എല്‍.എസ്.ഡിയേക്കാള്‍ മാരകമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നതെന്നും പൊലീസ് പരിശോധന ഉണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് വ്യക്തമാക്കി. ചില നടന്മാര്‍ മാത്രമല്ല നടിമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് നടന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നടന്മാരില്‍ ചിലര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സംശയമുണ്ടെന്നും സെറ്റിലെത്തിയാല്‍ ഇവര്‍ കൂടുതല്‍ സമയവും കാരവാനിലുള്ളിലാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ ന്യായീകരിക്കുന്ന അഭിപ്രായമാണ് ബാബുരാജും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്ന നടന്മാരില്‍ പലരും അമ്മയുടെ ഭാഗമല്ലെന്നും ഷെയിന്‍ തന്നെ പ്രശ്‌നമുണ്ടായപ്പോഴാണ് അമ്മയില്‍ ചേര്‍ന്നതെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ കാര്യത്തില്‍ ഇടപെട്ടാലും പ്രയോജനമില്ലെന്ന് ഉറപ്പുണ്ടായിരുന്നതായും നിര്‍മ്മാതാക്കളുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബാബുരാജ് വ്യക്തമാക്കി. അതിനാല്‍ തന്നെ ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യത്തില്‍ പിന്തുണ നല്‍കുന്നതില്‍ പരിധിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
Keywords: Baburaj, Cinema set, Shane Nigam issue, Producers association

COMMENTS