മുംബയ്: മഹാരാഷ്ട്രയില്‍ ബിജെപി പക്ഷത്തിനല്ല തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാക്കിക്കൊണ്ട്, ഹോട്ടലില്‍ എം.എല്‍.എമാരെ നിരത്തി ശിവസേന...
മുംബയ്: മഹാരാഷ്ട്രയില്‍ ബിജെപി പക്ഷത്തിനല്ല തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാക്കിക്കൊണ്ട്, ഹോട്ടലില്‍ എം.എല്‍.എമാരെ നിരത്തി ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം കരുത്തുകാട്ടി.
162 എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. എന്നാല്‍, അതിലും കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നു കോണ്‍ഗ്രസ് പറയുന്നു.
എം.എല്‍.എമാരെ ത്രികക്ഷി സഖ്യം ആദ്യമായി ഒരുമിച്ച് അണിനിരത്തിയത് മുംബയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍.സി.പി. അദ്ധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍.സി.പി. നേതാവ് സുപ്രിയ സുലെ തുടങ്ങിയവുരം ശക്തിപ്രകടനത്തിനു സന്നിഹിതരായിരുന്നു.
ഏഴു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വൈകിട്ട് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികളിലെ 162 എം..എല്‍.എമാരെ ഒരുമിച്ചു കാണാമെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കു നേരിട്ടുവന്ന് കാണാമെന്നും സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.
Keywords: Maharashtra, Politics, BJP, NCP, Shiv Sena, Congress
COMMENTS