ന്യൂഡല്‍ഹി: 740 കോടിയുടെ സാമ്പത്തിക തപ്പിട്ടിന്റെ പേരില്‍ പ്രമുഖ മരുന്നു കമ്പനിയായ റാന്‍ബാക്‌സിയുടെയും ഫോര്‍ട്ടിസ് ആശുപത്രിയുടെയും സ്...
ന്യൂഡല്‍ഹി: 740 കോടിയുടെ സാമ്പത്തിക തപ്പിട്ടിന്റെ പേരില്‍ പ്രമുഖ മരുന്നു കമ്പനിയായ റാന്‍ബാക്‌സിയുടെയും ഫോര്‍ട്ടിസ് ആശുപത്രിയുടെയും സ്ഥാപകന്‍ ശിവിന്ദര്‍ സിംഗ് ഉള്‍പ്പെടെ മൂന്നു പേരെ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡ ള്യൂ) അറസ്റ്റ് ചെയ്യുകയും, ഒരാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ശിവിന്ദറിനോടൊപ്പം റെലിഗെയര്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് ചെയര്‍മാന്‍ എം.ഡി. സുനില്‍ ഗോധ്വാനി, മുന്‍ ആര്‍.എഫ്.എല്‍. സി.ഇ.ഒ. കവി അറോറ, മുന്‍ ആര്‍.ഇ.എല്‍. സി.എഫ്.ഒ. അനില്‍ സക്‌സേന എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
മാത്രമല്ല, ശിവിന്ദറിന്റെ സഹോദരന്‍ മല്‍വിന്ദര്‍ മോഹന്‍ സിംഗിനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവര്‍ നാലു പേരും ചേര്‍ന്ന് ആര്‍.എഫ്.എല്ലിന് 2397 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്ന ആരോപിച്ച് റെലിഗര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിലെ മന്‍പ്രീത് സിംഗ് സൂരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റും, ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചത്.
Keywords: Loss Worth, Shivinder Mohan Singh, Malvinder Singh, RFL, Arrest
COMMENTS