തിരുച്ചിറപ്പള്ളി: രാജ്യത്തിന്റെയാകെ പ്രാർത്ഥന വിഫലം. കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത് വിൽസൺ യാത്രയായി. ദിവസങ്ങൾ നീണ്ട രക്ഷാദൗത്...
തിരുച്ചിറപ്പള്ളി: രാജ്യത്തിന്റെയാകെ പ്രാർത്ഥന വിഫലം. കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത് വിൽസൺ യാത്രയായി.
ദിവസങ്ങൾ നീണ്ട രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് അടുക്കവേയാണ് സുജിത് മരിച്ചതായി സ്ഥിരീകരിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെ കുഴൽ കിണറിൽ നിന്നു ദുർഗന്ധം വമിച്ചു. തുടർന്നു നടത്തിയ പരിശോധയിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയെ രക്ഷിക്കാൻ സമാന്തരമായി കുഴി എടുക്കുന്നതു നിറുത്തി.
പിന്നീട് കുഴൽ കിണറിലൂടെ തന്നെ മൃതദേഹം പുറത്തെടുത്തു.. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു.
കളിച്ചു കൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് 600 അടി താഴ്ചയുള്ള, ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിൽ വീണത്. രക്ഷിക്കാനായി സമാന്തരമായി മറ്റൊരു കുഴൽകിണർ കുഴിക്കുന്നതിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്കു പോയി. ഇതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്.
Keywords: Sujith, Borewell, Thiruchirapalli

COMMENTS