ന്യൂഡൽഹി : ഇന്ത്യൻ സ്വാതന്ത്ര്യസമരം ഏറ്റെടുക്കുന്നതിൽ ഉണ്ടായ പരാജയമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്നോട്ടടിക്കപ്പെടാൻ കാരണമ...
ന്യൂഡൽഹി : ഇന്ത്യൻ സ്വാതന്ത്ര്യസമരം ഏറ്റെടുക്കുന്നതിൽ ഉണ്ടായ പരാജയമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്നോട്ടടിക്കപ്പെടാൻ കാരണമായതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
നിരവധി വർഗ്ഗ സമരങ്ങൾ പാർട്ടി ഏറ്റെടുത്ത് വിജയിപ്പിച്ചെങ്കിലും സ്വാതന്ത്രസമരത്തിൽ ക്രിയാത്മകമായ പങ്കുവഹിക്കാൻ ആയില്ല. ഇതു തന്നെയാണ് പാർട്ടിക്ക് ഇന്ത്യയിൽ അതിശക്തമായി വേരുറപ്പിക്കാൻ കഴിയാതെ പോയത്.
1920 ഒക്ടോബർ 17ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവൽക്കരിച്ചതിന്റെ ശതാബ്ദിക്ക് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിലാണ് ഈ നിരീക്ഷണം.
വലതുപക്ഷ ശക്തികൾ ഇന്ത്യയിൽ ഏറ്റവും മുഖ്യശത്രുവായി കരുതുന്നത് സിപിഎമ്മിനെയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ പലതുണ്ട്. വിപ്ലവ പാതയിൽ അവർ വിഘടിച്ചു നിൽക്കുകയാണ്. ഏതു പാതയിലൂടെയാണ് മുന്നേറേണ്ടത് എന്ന കാര്യത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ആശയഭിന്നതയുണ്ട്.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരുറപ്പിക്കുന്ന തടസ്സമായതിനു പ്രധാന കാരണം ഇതാണ്.
വർഗ്ഗ സമരങ്ങൾ പലതും ഏറ്റെടുത്തെങ്കിലും സ്വാതന്ത്രസമരത്തിൽ പാർട്ടി പിന്നാക്കം പോയത് തന്നെയാണ് രാജ്യത്ത് വേരുറപ്പിക്കുന്ന തടസ്സമായി മാറിയത്. ചൈനയിലും വിയറ്റ്നാമിലും ഉത്തരകൊറിയയിലും ഏതാണ്ട് സമകാലികമായി തന്നെയാണ് ഇടതു പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. എന്നാൽ അവർ രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങളിൽ ശക്തമായ ഇടപെടൽ നടത്തി. ഇന്ത്യയിൽ അത്തരമൊരു ഇടപെടൽ സ്വാതന്ത്ര്യസമരത്തിൽ നടത്താൻ ഇടതുപാർട്ടികൾക്ക് കഴിഞ്ഞില്ല.
ഇതു പിൽക്കാലത്ത് തിരിച്ചടിയായി.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം സിപിഐ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യെച്ചൂരിയുടെ പ്രതികരണം.
Keywords CPM CPI Indian Communist movement sitaram yechury communism

COMMENTS