കാടാമ്പുഴ : സ്വകര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ആയ കൊല്ലം കൊച്ചുവിള സ്വദേശി ജോയിയെ ...
കാടാമ്പുഴ : സ്വകര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ആയ കൊല്ലം കൊച്ചുവിള സ്വദേശി ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ജോയിയുടെ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ ദേഹത്ത് ഇയാള്‍ പിടിച്ചു.
മാത്രമല്ല, ഇയാള്‍ ആ സമയത്ത് മദ്യപിച്ചിരുന്നുവെന്നുമുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാടാമ്പുഴയില്‍ വച്ച് ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ജോയിയെ രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kadampuzha, Private Bus, Sub Registrar, Arrested
COMMENTS