ന്യൂഡല്‍ഹി: 100 കോടി രൂപ വീതം വായ്പ്പയെടുത്ത് വീഴ്ച വരുത്തിയ 220 പേരുടെ കുടിശ്ശികയായ 76600 കോടിയുടെ കിട്ടാക്കടം സ്‌റ്റേറ്റ് ബാങ്ക് ഒഫ് ...
ന്യൂഡല്‍ഹി: 100 കോടി രൂപ വീതം വായ്പ്പയെടുത്ത് വീഴ്ച വരുത്തിയ 220 പേരുടെ കുടിശ്ശികയായ 76600 കോടിയുടെ കിട്ടാക്കടം സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) എഴുതിത്തള്ളിയതായി വിവരാവകാശ റിപ്പോര്‍ട്ട്.
2019 മാര്‍ച്ച് 31 ന് 500 കോടിയും അതിലധികവും വായ്പയെടുത്ത 33 പേര്‍ വീഴ്ചവരുത്തിയ 37700 കോടി രൂപ എസ്.ബി.ഐ. കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്് 2019 മാര്‍ച്ചോടെ എസ്.ബി.ഐ 100 - 500 കോടിയില്‍ മുകളിലുള്ള വായ്പകെള കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, 100 കോടി രൂപയോ അതിലധികമോ വായ്പയെടുത്തവരുടെ 2.75 ലക്ഷം കോടിയലധികം രൂപയുടെ കുടിശ്ശികയാണ് വ്യവസ്ഥിത വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്.
എന്നാല്‍, ഏറ്റവും പുതിയ കണക്കനുസരിച്ച് 500 കോടിയോ അതിലധികമോ കടമെടുത്തള്ളവര്‍ വരുത്തിയ 67600 കോടി രൂപയാണ് കിട്ടാക്കടമായി എഴുതി തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
100 കോടിയലധികം രൂപയുടെ കടങ്ങളുള്ള ബാങ്കുകള്‍ എഴുതിത്തള്ളേണ്ട 980 വായ്പക്കാരെ റിസര്‍വ്വ് ബാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിലെ 220 അക്കൗണ്ടുകളുടെ മൊത്തം സംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ എസ്.ബിഐയുടേതായിരുന്നു. ഓരോ അക്കൗണ്ടിനും ശരാശരി 348 കോടി രൂപ വീതമാണ് എഴുതിത്തള്ളിയിരിക്കുന്നത്
500 കോടിയിലധികം രൂപയുടെ വായ്പ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്ത മൊത്തം 71 അക്കൗണ്ടുകളില്‍ എസ്.ബി.ഐയുടെ വിഹിതം മൊത്തം 33 മുതല്‍ 46 ശതമാനം വരെയാണ്.
Keywords: SBI, RTI, RBI, Reveals
COMMENTS