മംഗ് ളൂരു: പ്രശസ്ത സാക്‌സ ഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗ് ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച...
മംഗ് ളൂരു: പ്രശസ്ത സാക്‌സ ഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ മംഗ് ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കര്‍ണ്ണാടകയിലെ ദക്ഷിണ കാനറിയില്‍ ജനിച്ച കദ്രി നാഗസ്വര വിദ്വാനായ പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്.
കര്‍ണ്ണാടക സംഗീത സദസുകള്‍ക്ക് സാക്‌സാഫോണിനെ പരിചയപ്പെടുത്തിയ ഇദ്ദേഹം നിരവധി രാജ്യാന്തര സംഗീതോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു.
കാഞ്ചികാമകോടി പീഠത്തിന്റെയും, ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാനായ കദ്രിക്ക് സാക്‌സോഫോണ്‍ ചക്രവര്‍ത്തി, സാക്‌സോഫോണ്‍ സാമ്രാട്ട്, ഗാനകലാശ്രീ, സംഗീത വൈദ്യരത്‌ന, നാദകലാനിധി, കലൈമാമി, നാദോപാസന ബ്രഹ്മ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Keywords: Kadri Gopalnath, Saxophone, Music, Death
COMMENTS