സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകളുടെ മനസ്സില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍ സണ്‍ അഭ...
സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകളുടെ മനസ്സില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍ സണ്‍ അഭിനയം നിര്‍ത്തുന്നു.
സിനിമകളില്ലാത്ത ജീവിതം അസഹനീയമായ സാഹചര്യത്തോടൊപ്പം ഇപ്പോള്‍ ജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കാരണം ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍, ഇപ്പോള്‍ അഭിനയം നിര്‍ത്തുകയെന്ന തീരുമാനത്തിലാണെന്നും താരം തന്നെ സാമൂഹ്യമാധ്യമത്തിലിട്ട പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.
മാതാപിതാക്കള്‍ മരണപ്പെട്ട 15 വയസ് മുതല്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് താന്‍ ഇതുവരെ തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.
എന്നാല്‍, ഇപ്പോള്‍ ഒന്നരവര്‍ത്തിനിടെ എ.ഐ.ബിയില്‍ നിന്നും, നിരവധി പരസ്യ ബ്രാന്‍ഡുകളില്‍ നിന്നും, തമിഴില്‍ നിന്നും മാത്രമല്ല, രണ്‍വീര്‍ സിംഗിനൊപ്പമുളള രാജ്കുമാര്‍ സന്തോഷിയുടെ പ്രൊജക്ട് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ നഷ്ടമായി.
ഇതേത്തുടര്‍ന്ന് വിഷാദരോഗം ബാധിച്ച് ജീവിതം തന്നെ മടുത്ത സാഹചര്യമായിരുന്നു. ആത്മഹത്യ ചെയ്യാന്‍ കയറും, ആത്മഹത്യക്കുറിപ്പുമെല്ലാം സജ്ജമാക്കി സുഹൃത്തുക്കള്‍ക്ക് ഗുഡൈ ബൈ എന്ന മെസേജും ഇട്ടു.
എന്നാല്‍, മെസേജ് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ വിളിക്കുകയും തന്നെ തെറാപ്പിസ്റ്റിന്റെ അടുത്തെത്തിച്ചു.
തെറാപ്പിസ്റ്റിന്റെ സംസാരത്തില്‍ നിന്ന് അഭിനയം ഒരു ജോലി മാത്രമാണെന്നും, തനിക്ക് മറ്റെന്തെങ്കിലും ജോലി കണ്ടെത്താന്‍ കഴിയുമെന്നും തനിക്ക്് മനസിലായി. ഒടുവില്‍ സിനിമാഭിനയം നിര്‍ത്താന്‍ തീരുമാനിച്ചുവെന്ന് റോബിന്‍ സണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു.
Keywords: Samuel Robinson, Sudani from Nigeria, Actor
COMMENTS