തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സര്‍വകലാ...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം.
മന്ത്രി ഇടപെട്ട് കേരള സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗ സമിതിക്ക് നല്‍കിയെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
പരീക്ഷ നടത്തിപ്പിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമിച്ചതെന്നും അതിനാല്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതല സമിതിക്കായെന്നും ഇത് ചോദ്യപേപ്പറിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഡീനിന് നല്‍കിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Ramesh Chennithala, K.T Jaleel, Examination, University

COMMENTS