എറണാകുളം: എറണാകുളത്തെ കാക്കനാടില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ്, യുവതിയെ തീ കൊളുത്തി കൊന്ന് ആത്മഹത്യ ചെയ്തു. ...
എറണാകുളം: എറണാകുളത്തെ കാക്കനാടില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ്, യുവതിയെ തീ കൊളുത്തി കൊന്ന് ആത്മഹത്യ ചെയ്തു.
കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിന് സമീപം പത്മാലയത്തില്‍ ഷാലന്റെ മകളായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക (പാറു -17) യാണ് കൊല്ലപ്പെട്ടത്.
പറവൂര്‍ പല്ലംതുരുത്തി സ്വദേശി മിഥുന്‍ (27) അര്‍ദ്ധരാത്രിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെയും സാരമായി പരിക്കേറ്റ മിഥുനിനെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരും മരിക്കുകയായിരുന്നു.
Keywords: Proposal, Killed, Fire, Petrol, Kakkanad, Devika, Midhun
COMMENTS