കൊല്ലം: കുടുംബ ഓഹരി ആവശ്യപ്പെട്ടുകൊണ്ടുള്ള തകര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ സുനില്‍ കുമാര്‍ കൊന്ന് കുഴിച്ചു മൂടിയ അമ്മ സവിത്രി (72) ക...
കൊല്ലം: കുടുംബ ഓഹരി ആവശ്യപ്പെട്ടുകൊണ്ടുള്ള തകര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ സുനില്‍ കുമാര്‍ കൊന്ന് കുഴിച്ചു മൂടിയ അമ്മ സവിത്രി (72) ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ശക്തമായ ചവിട്ടില്‍ സാവിത്രിയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും, തല പിടിച്ച് ഭിത്തിയിലിടിച്ചതിന്റെ ഫലമായി തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവമുള്ളതായുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
എന്നാല്‍, വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും അന്വേഷണ സംഘം പറഞ്ഞു.
സെപ്റ്റംബര്‍ 03 മുതല്‍ അമ്മ സാവിത്രിയെ കാണാനില്ലെന്ന് കാണിച്ച് മകള്‍ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നീതി നഗറില്‍ താമസിച്ചിരുന്ന അമ്മ സാവിത്രിയുടെ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തത്.
അതേസമയം, ഇപ്പോള്‍, റിമാന്‍ഡിലുള്ള പ്രതി സുനില്‍ കുമാറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാല്‍, സംഭവത്തില്‍ സുനില്‍കുമാറിന്റെ കൂട്ടുപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Keywords: Mother, Son, Killed, Property, Kollam
COMMENTS