കണ്ണൂര്‍: ചലച്ചിത്ര നടിമാരെയും റിയാലിറ്റിഷോകളിലെയും പെണ്‍കുട്ടികളെയും ബാലതാരം സനൂപിന്റെ പേരില്‍ ഫോണില്‍ വിളിച്ച് സല്ലാപിച്ചിരുന്ന യുവാ...
കണ്ണൂര്‍: ചലച്ചിത്ര നടിമാരെയും റിയാലിറ്റിഷോകളിലെയും പെണ്‍കുട്ടികളെയും ബാലതാരം സനൂപിന്റെ പേരില്‍ ഫോണില്‍ വിളിച്ച് സല്ലാപിച്ചിരുന്ന യുവാവ് അറസ്റ്റില്‍.
സനൂപ് വിളിച്ചിരുന്നതായി നടിമാര്‍ സനൂഷയോട് പറയുകയായിരുന്നു.
എന്നാല്‍, താന്‍ അല്ല, മറ്റാരോ ആണ് വിളിച്ചതെന്നും സനൂപ് വെളിപ്പെടുത്തി.
തുടര്‍ന്ന് സനൂപിന്റെ അച്ഛന്‍ സന്തോഷ് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊന്നാനി സ്വദേശി രാഹുലിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ടൗണ്‍ സി.ഐ. പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ.ബി.എസ്. ബാബിഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഞ് ജയ് കണ്ണാടിപ്പറമ്പ്, ബാബു പ്രസാദ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘം പ്രതിയെ കുടുക്കിയത്.
Keywords: Phone Call, Malayalam Movie, Master Sanoop
COMMENTS