പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് കേസ് പ്രതി മലപ്പുറം തിരൂര്‍ സ്വദേശി രഞ് ജിത്ത് മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമ...
പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത കഞ്ചാവ് കേസ് പ്രതി മലപ്പുറം തിരൂര്‍ സ്വദേശി രഞ് ജിത്ത് മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മ3ത്രമല്ല, പ്രതി രഞ് ജിത്തുമായി പോയ എക്‌സൈസ് വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഒന്നാം തീയതി ഗുരുവായൂരില്‍ നിന്നാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് കിലോ കഞ്ചാവുമായി പ്രതി രഞ് ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്ന് തൃശൂരിലേക്ക് പോകും വഴി യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ പ്രതിയായ രഞ് ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അയാള്‍ മരിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പൊലീസിന് നല്‍കിയ മൊഴി.
എന്നാല്‍, രഞ് ജിത്തിന്റെ മരണകാരണം മര്‍ദ്ദനമേറ്റതിനാലാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഫോറന്‍സിക് വിദഗ്ദ്ധന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി.
രഞ് ജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വാഹനത്തില്‍ ഡ്രൈവര്‍ അടക്കം എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.
അതേസമയം, രഞ്ജിത്തിന്റെ മരണത്തിന് വാഹനത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് കൃത്യമായ വിവരത്തിനായി പ്രിവന്റീവ് ഓഫീസര്‍മാരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനുള്ള ശ്രമത്തിലാണെന്നുമാണ് പൊലീസ് പറയുന്നത്.
Keywords: Pavaratty, Excise, Custody, Death, Renjith
COMMENTS