ന്യൂഡൽഹി: ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യ സന്ദർശനത്തിന് പാകിസ്ഥാൻ വ്യോമപാ...
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യ സന്ദർശനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചു.
തിങ്കളാഴ്ചയാണ് മോഡി സൗദി അറേബ്യയിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായി ഔദ്യോഗികമായി ഇന്ത്യ പാക്കിസ്ഥാനോട് വ്യോമപാത തുറന്നു നൽകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രധാനമന്ത്രിക്ക് യാത്രാനുമതി നൽകാനാവില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ ഹൈക്കമ്മിഷൻ അധികൃതരെ നേരിട്ട് അറിയിക്കുകയായിരുന്നു.
കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് മോഡിക്ക് വ്യോമപാത നിഷേധിച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.
സൗദി അറേബ്യയിൽ അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ സംബന്ധിക്കുന്നതിനും സൗദി ഭരണകൂടത്തിലെ ഉന്നതരുമായി ചർച്ച നടത്തുന്നതിനുമാണ് മോഡി യാത്ര പോകുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ മോഡിക്ക് അമേരിക്കയിലേക്ക് പോകുന്നതിനും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ് ലാൻഡിലേക്കു പോകുന്നതിനും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.
Keywords: India, Pakistan, Narendra Modi, Ram Nath Kovind, Shah Mehmood Qureshi, airspace, air route, Saudi Arabia

COMMENTS